കന്യാസ്​ത്രീകൾക്കെതിരെയുള്ള സഭാനടപടി: പഠിച്ചിട്ടു പ്രതികരിക്കാം- കോടിയേരി

തൃശൂർ: ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമർശനങ്ങൾ സ്വാഭാവികമാണ്.

സമരത്തെ അനുകൂലിച്ച കന്യാസ്ത്രീകൾക്കെതിരായ ക്രൈസ്തവ സഭയുടെ നടപടിയിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പി.കെ. ശശി എം.എൽ.എക്കെതിരായ പീഡന കേസിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ വിവരങ്ങളെല്ലാം മാധ്യമങ്ങളോട് പങ്കു വെക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - kodiyeri balakrishnan about the criticism against him -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.