മയക്കുഗുളികയുമായി കുടക്​ സ്വദേശികൾ കുറ്റിപ്പുറത്ത്​ പിടിയിൽ

കു​റ്റി​പ്പു​റം: തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ പാ​ർ​ട്ടി​ക​ളി​ൽ വി​ൽ​പ്പ​ന​ക്കെ​ത്തി​ച്ച മ​യ​ക്കു ഗു​ളി​ക​യു​മാ​യി കു​ട​ക്​ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കു​റ്റി​പ്പു​റ​ത്ത്​ പി​ടി​യി​ൽ. ടാ​ബ്ല​റ്റ്​ രൂ​പ​ത്തി​ലു​ള്ള ആ​യി​ര​ത്തോ​ളം മ​യ​ക്കു ഗു​ളി​ക​യു​മാ​യി എ​ത്തി​യ ക​ർ​ണാ​ട​ക വി​രാ​ജ്പേ​ട്ട കു​ട​ക്​ സ്വ​ദേ​ശി​ക​ളാ​യ അ​സീ​സ്, ജു​നൈ​ദ് എ​ന്നി​വ​രെ​യാ​ണ്​​ കു​റ്റി​പ്പു​റം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി പോ​ളും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ ട്രെ​യി​ൻ മാ​ർ​ഗം കു​റ്റി​പ്പു​റ​ത്തെ​ത്തി​ച്ച് ബ​സി​ൽ തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

മ​യ​ക്ക്​ ഗു​ളി​ക ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി എ​ക്സൈ​സി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന വി​ത​ര​ണ​ക്കാ​ർ വ​ഴി പ്ര​തി​ക​ളെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ മു​ഖേ​ന ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കു​റ്റി​പ്പു​റം റേ​ഞ്ചി​ലെ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ര​തീ​ഷ്, രാ​ജേ​ഷ് കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ, സി.​ഇ.​ഒ​മാ​രാ​യ ഷി​ബു, ഹം​സ, വി​നേ​ഷ്, സ​ജി​ത്ത്, ര​ജി​ത, ജ്യോ​തി എ​ന്നി​വ​രാ​ണ്​ എ​ക്​​സൈ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - kodagu natives captures with drug tablets from kuttippuram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.