Posted On
date_range Updated On
date_range കൊച്ചി മെട്രോ യാത്ര നിരക്ക് കുറച്ചു; ഏറ്റവും ഉയർന്ന ചാർജ് 50 രൂപ
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കൊച്ചി മെട്രോ യാത്ര നിരക്ക് കുറച്ചു. പുതിയ തീരുമാന പ്രകാരം 50 രൂപയായിരിക്കും ഏറ്റവും ഉയർന്ന ചാർജ്. മുൻപ് ഇത് 60 രൂപയായിരുന്നു. കൊച്ചി വൺ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇളവ് ലഭിക്കും.
10, 20, 30, 50 എന്നിങ്ങനെ നാല് നിരക്കുകളായിരിക്കും ആകെ ഇനിയുണ്ടാകുക. വീക്കെൻഡ് വീക്ക് ഡേ പാസുകൾക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 125 രൂപയായിരുന്ന വീക്ക് ഡേ പാസിന് ഇനി 110 രൂപയായിരിക്കും. 250 രൂപയായിരുന്ന വീക്കെൻഡ് പാസ് 220 രൂപയുമായിരിക്കും.
പുതിയ നിരക്ക് പ്രകാരം ഒരാൾക്ക് അഞ്ച് സ്റ്റേഷനുകൾ വരെ 20 രൂപക്കും 12 സ്റ്റേഷനുകൾ വരെ 30 രൂപക്കും അതിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് 50 രൂപക്കും യാത്ര ചെയ്യാം. കോവിഡ് പശ്ചാത്തലത്തിലാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.