Posted On
date_range Updated On
date_range കൊച്ചിയിൽ വീണ്ടും കൊലപാതകം; മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കടവന്ത്ര ഗിരിനഗറിൽ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞതാണെന്ന് കരുതുന്നു. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഇവരുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളാണ് സ്ഥലത്ത് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവത്രെ.
അടഞ്ഞുകിടന്ന വീട്ടിലനിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.