നോക്കുകൂലി: പിണറായിയെ പുകഴ്​ത്തി കെ.എം മാണി

കോട്ടയം: നോക്കുകൂലി വിഷയത്തി​ൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്​ത്തി കേരളകോൺഗ്രസ്​ നേതാവ്​ കെ.എം മാണി. വികസനത്തി​​​െൻറ സൂര്യോദയം എന്ന പേരിൽ പാർട്ടി മുഖപത്രമായ പ്രതിഛായയിൽ എഴുതിയ ലേഖനത്തിലാണ്​ പിണറായിയെ മാണി പുകഴ്​ത്തിയത്​. മാണിയുടെ ഇടത്​ ​പ്രവേശനം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെയാണ്​ ലേഖനം പുറത്ത്​ വരുന്നത്​.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏത്​ മുന്നണിയെ ​പിന്തുണക്ക​ുമെന്ന്​ മാണി ഇതുവരെ വ്യക്​തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി കേരള കോൺഗ്രസി​​​െൻറ സ്​റ്റിയറിങ്​ കമ്മിറ്റി നാളെ യോഗം ചേരുന്നുണ്ട്​. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ടിന്​ മാണി ആഹ്വാനം നൽകുമെന്നാണ്​ സൂചന. ഇടതുമുന്നണിയെ പിന്തുണക്കാനാണ്​ മാണിക്ക്​ താൽപര്യമെങ്കിലും ജോസഫ്​ വിഭാഗത്തി​​​െൻറ എതിർപ്പാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നത്​.
 

Tags:    
News Summary - K.M mani praise pinarayi vijayan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.