Posted On
date_range Updated On
date_range കിഴക്കമ്പലം ആക്രമണ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു; 226 പ്രതികൾ
കൊച്ചി: ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലം കിറ്റക്സ് കമ്പനിയിലെ ജീവനക്കാർ നടത്തിയ ആക്രമണ കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ കേസിൽ 175 പേരും രണ്ടാമത്തെ കേസിൽ 51 പേരും പ്രതികളാണ്. കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ മുഴുവൻ അതിഥി തൊഴിലാളികളാണ്. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. രണ്ടു എഫ്.ഐ.ആറുകളിലായി 11 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അസം, യു.പി, നാഗാലാൻഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതികൾ റിമാൻഡിലാണ്. ക്രിസ്മസ് രാത്രിയിലാണ് കിറ്റെക്‌സ് ജീവനക്കാരായ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.