Posted On
date_range Updated On
date_range കിറ്റെക്‌സ് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിച്ചു; പതിനായിരത്തോളം പേർ പങ്കെടുത്തു
കിഴക്കമ്പലം (എറണാകുളം): 26 വർഷമായി പ്രവർത്തിക്കുന്ന കിറ്റെക്‌സ് ഗാർമെൻറ്സിനെ തകർക്കാൻ രാഷ്ട്രീയ - ഉദ്യോഗസ്ഥ വൃന്ദങ്ങൾ ശ്രമിക്കുെന്നന്ന് ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിച്ചു. കിറ്റെക്‌സ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.
. 'അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി' തുടങ്ങിയ വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുമായായിരുന്നു പ്രതിഷേധം. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂർ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.