Posted On
date_range Updated On
date_range കൽപറ്റയിൽ റോഡ് ഷോക്ക് ഖാർഗെ, സോണിയ, രാഹുൽ
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും എത്തും.
ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോയും നടക്കും. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് രാവിലെ 11ന് റോഡ് ഷോ തുടങ്ങും.
12 മണിയോടെ വരണാധികാരിയായ ജില്ല കലക്ടർക്ക് പ്രിയങ്ക പത്രിക നൽകും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.