Posted On
date_range Updated On
date_range കെവിൻ കൊലപാതകം: പൊലീസുകാർ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കോട്ടയം: കെവിൻ വധത്തിൽ അറസ്റ്റിലായ പൊലീസുകാർ കൈക്കൂലി വാങ്ങിയെന്ന കേസിെൻറ അന്വേഷണം ചങ്ങനാശേരി ഡി.വൈ.എസ്.പിക്ക്. നിലവിൽ അന്വേഷിക്കുന്ന ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ഗിരീഷ്.പി. സാരഥിയെ മാറ്റിയാണ് ഡി.വൈ.എസ്.പി എസ്. ശ്രീകുമാറിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയിൽനിന്ന് എ.എസ്.െഎയും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഇവർ കൈക്കൂലി വാങ്ങിയെന്ന് കാട്ടി പരാതി നൽകിയത് ഗിരീഷ്.പി. സാരഥിയായിരുന്നു. പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകകേസ് അന്വേഷിക്കുന്ന സംഘത്തിൽ ഗിരീഷ്.പി. സാരഥി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.