കെ.എൻ.എം സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് ട്രേഡ് സെന്ററിൽ പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വർഗീയത പറഞ്ഞു സമുദായ നേതാക്കൾ കേരളത്തിന്റെ മതേതര പരിസരം മലിനമാക്കരുതെന്ന് കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൗഹൃദവും സഹവർത്തിത്വവും നശിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കം ജാഗ്രതയോടെ കാണണം. കേരളത്തിലെ മതന്യൂനപക്ഷങ്ങൾ ഏതെങ്കിലും സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നവരല്ല. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കും നീതിക്കും വേണ്ടി നിലകൊള്ളുകയെന്ന ദൗത്യമാണ് ന്യുനപക്ഷ കൂട്ടായ്മകൾ നിർവ്വഹിക്കുന്നത്. ഈ പ്രവർത്തനങ്ങളെ ന്യൂനപക്ഷങ്ങൾക്കെതിരെ വിഭാഗീയത പടർത്താൻ ദുരുപയോഗിക്കുന്നത് അത്യന്തം പരിഹാസ്യമാണെന്നും സമ്മേളനം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു.
നൂർ മുഹമ്മദ് നൂർഷ, പി.പി. മുഹമ്മദ് മദനി, പി.കെ. അഹ്മദ്, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. കെ.എ. അബ്ദുൽ ഹസീബ് മദനി, ഡോ. സുൾഫിക്കർ അലി, എം. സ്വലാഹുദ്ധീൻ മദനി, എം.ടി. അബ്ദുസമദ് സുല്ലമി, ഡോ. പി.പി. അബ്ദുൽ ഹഖ്, ഷബീർ മാസ്റ്റർ, എ. അസ്ഗർ അലി, സി. മുഹമ്മദ് സലീം സുല്ലമി, ഹനീഫ് കായക്കൊടി, അഹമദ് അനസ്, അബ്ദുറസാഖ് കൊടുവള്ളി, ഹദ്യത്തുല്ല സലഫി, അബ്ദുറഹ്മാൻ മദനി പാലത്ത്, ശുക്കൂർ സ്വാലാഹി, അമീൻ അസ്ലഹ്, സുഹ്റ മമ്പാട്, ശമീമ ഇസ്ലാഹിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.