തിരുവനന്തപുരം: ഞായറാഴ്ച കിസാൻ സംഘ് പ്രഖ്യാപിച്ച ഭാരത് ബന്ദുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.
നിലനിൽപ്പിനായി കർഷകസമൂഹം നടത്തുന്ന സമരങ്ങൾക്ക് സമിതിയുടെ പിന്തുണയുണ്ടെങ്കിലും ഹർത്താലിെൻറയും ബന്ദുകളുടെയും പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനോടും യോജിപ്പില്ല.
നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിൽവന്നേശഷം വ്യാപാര േമഖലയിൽ ഉണ്ടായ മാന്ദ്യം കാരണം വ്യാപാരി സമൂഹം പ്രതിസന്ധി നേരിടുകയാണ്. ഇൗദ് അടുത്ത സമയത്ത് നടത്തുന്ന ബന്ദിൽനിന്ന് കിസാൻ മഹാസംഘ് പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.