കാഞ്ഞങ്ങാട്: കൂട്ടായ്മയുടെ പെരുമ വിളിച്ചോതിയ സദസ്സിനെ സാക്ഷിനിർത്തി കുറ്റിയട ുക്കം കോളനിയിൽ ‘ജ’ അക്ഷരവീടിന് തറക്കല്ലിട്ടു. കോളനി നിവാസികളും എണ്ണപ്പാറ കുറ്റ ിയടുക്കം പ്രദേശത്തെ നാട്ടുകാരും കായിക പ്രേമികളും അക്ഷരവീട് തറക്കല്ലിടൽ ചടങ്ങിനെത്തി. മൈതാനത്ത് എതിരാളികളുടെ ഗോൾവല കുലുക്കി ഫുട്ബാളിൽ മികവുകാട്ടിയ അണ്ടർ 15 കേരള ടീം അംഗം കൂടിയായ നന്ദന കൃഷ്ണക്കാണ് കുറ്റിയടുക്കത്ത് അക്ഷരവീട് നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ തറക്കല്ലിടൽ നിർവഹിച്ചു.
‘മാധ്യമം’ ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ ‘യൂനിമണി’യും ആരോഗ്യ മേഖലയിലെ അന്താരാഷ്ട്ര ബ്രാൻഡായ എന്‍.എം.സി ഗ്രൂപ്പും ചേർന്നാണ് അക്ഷരവീട് ഒരുക്കുന്നത്. പത്മശ്രീ ജി. ശങ്കറാണ് അക്ഷരവീടുകൾ രൂപകൽപന ചെയ്യുന്നത്. ചടങ്ങിൽ ‘മാധ്യമം’ സീനിയർ റീജനൽ മാനേജർ െക. ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പി.ആർ മാനേജർ ഷൗക്കത്ത് അലി, കണ്ണൂർ ബ്യൂറോ ചീഫ് എ.കെ. ഹാരിസ്, അക്ഷരവീട് കോഓഡിനേറ്റർ എം.എ. റബീഹ്, അക്ഷരവീട് സംഘാടകസമിതി കൺവീനർ ഹമീദ് കക്കണ്ടം, സിറാജുൽ ഹസൻ, പഞ്ചായത്ത് മെംബർമാരായ ലത ഗംഗാധരൻ, ബിന്ദു, സജിത ശ്രീകുമാർ, സാമൂഹിക പ്രവർത്തകരായ പി. ഗംഗാധരൻ, ബിനോയ് ആൻറണി എന്നിവർ സംസാരിച്ചു. ‘മാധ്യമം’ കറസ്പോണ്ടൻറ് ടി.വി. വിനോദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.