Posted On
date_range Updated On
date_range മാധ്യമങ്ങളെ കോടതിയിൽ തടയുന്നതിനോട് സർക്കാറിന് യോജിപ്പില്ല -മുഖ്യമന്ത്രി
മലപ്പുറം: മാധ്യമപ്രവർത്തകരെ ഇനിയും കോടതിയിൽ കയറ്റാതെ തടയുന്നതിനോട് സർക്കാറിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പരസ്യമായ നിലപാട് വ്യക്തമാക്കുകയല്ലാതെ സർക്കാറിന് മറ്റൊന്നും ചെയ്യാനില്ല. ഹൈകോടതി ചീഫ് ജസ്റ്റിസുമായി ഇത് സംസാരിച്ചിരുന്നു.
മുതിർന്ന അഭിഭാഷക പ്രതിനിധികളുമായും സംസാരിച്ചു. അവരെല്ലാം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരാണ്. എന്നിട്ടും എവിടെയാണ് തടസമെന്നറിയില്ല. ഇതിനെതിരെ പത്രപ്രവർത്തകരുടെ ഏത് ആലോചനക്കൊപ്പവും ഈ സർക്കാറുണ്ടാകുമെന്ന് ഉറപ്പുതരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.