പയ്യോളി: ഭർതൃഗൃഹത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ എം.എ അ പ്പാർട്മെൻറിൽ താമസക്കാരിയായ തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിെൻറ ഭാര്യ ഷർമില ഷെറിൻ ആണ് (24 ) കോടിക്കലിലെ ഭർതൃഗൃഹത്തിൽ മരിച്ചത്.
വടകര ഏറാമല സ്വദേശിനി യാണ് ഷർമില െഷറിൻ. ശനിയാഴ്ച വൈകീട്ട് ആേറാടെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിദേശത്തായിരുന്ന ഭർത്താവ് ജംഷീർ ഏതാനും മാസങ്ങളായി നാട്ടിലുണ്ട്. ഒരു വയസ്സുള്ള ഹാമിസ് അബ്ദുല്ല ഏക മകനാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഞാറാഴ്ച കോട്ടക്കൽ ജലാൽ പള്ളിയിൽ ഖബറടക്കി. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കൊയിലാണ്ടി എസ്.ഐ ഉണ്ണികൃഷ്ണനാണ് അന്വേഷണ ചുമതല. പിതാവ്: ഹനീഫ (ദുബൈ), മാതാവ്: ഷരീഫ. സഹോദരങ്ങൾ: മുഹമ്മദ് ഹുസൈൻ (ബഹ്റൈൻ), റുക്സാർ( ബംഗളൂരു), റൂബിനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.