Posted On
date_range Updated On
date_range പാർട്ടിയിൽ തുടരുന്നത് മാണി സാറിൻെറ കീഴ്വഴക്കം -പി.ജെ ജോസഫ്
കോട്ടയം: കേരള കോൺഗ്രസിൽ ഇപ്പോൾ പിന്തുടരുന്നത് മാണി സാറിൻെറ കീഴ്വഴക്കമാണെന്ന് പി.ജെ ജോസഫ് എം.എൽ.എ. പാർ ട്ടിയിലെ പ്രശ്നങ്ങൾ ചെറിയ സമിതികളിൽ ചർച്ച ചെയ്യുകയാണ് മാണി സാറിൻെറ രീതി. ഇതിന് ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങുകയാണ് ചെയ്യുക. ഈ രീതിയാണ് ഇപ്പോഴും പാർട്ടി പിന്തുടരുന്നതെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജോസ്. കെ മാണിയുടെ ഇപ്പോഴത്തെ നിലപാട് മാറുമെന്നാണ് പ്രതീക്ഷ. മധ്യസ്ഥ ചർച്ചകൾ വിവിധ തലങ്ങളിലായി നടക്കുന്നുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുേമ്പാഴാണ് പി.ജെ ജോസഫിൻെറ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന സമിതി വിളിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ ജോസഫ് വിഭാഗം തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.