Posted On
date_range Updated On
date_range കേരള കോൺഗ്രസ് അധിക സീറ്റ് ചോദിക്കുന്നത് സമ്മർദമല്ല -കെ.എം മാണി
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അധിക സീറ്റ് ചോദിക്കുന്നത് സമ്മർദമല്ലെന്ന് കെ.എം മാണി. മുന്നണിയോട് അധിക സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അധിക സീറ്റ് ചോദിക്കാൻ ഘടകകക്ഷികൾക്ക് അവകാശമുണ്ട്. എന്നാൽ, മുന്നണിയെ സമ്മർദത്തിലാക്കാനില്ലെന്നും മാണി പറഞ്ഞു.
കേരള കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. ഇടുക്കി, ചാലക്കുടി സീറ്റുകളിൽ എതെങ്കിലുമൊന്ന് വേണമെന്നായിരുന്നു ജോസഫിെൻറ ആവശ്യം. എന്നാൽ, ഇതിനോട് മാണി യോജിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി കെ.എം മാണി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.