Posted On
date_range Updated On
date_range സന്തോഷമുള്ള ദിവസം; ആലപ്പുഴ ബൈപ്പാസിനായി ഒട്ടേറെ പ്രയത്നിച്ചെന്ന് കെ.സി. വേണുഗോപാൽ
കണ്ണൂർ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് കെ.സി. വേണുഗോപാൽ എം.പി. ക്ഷണിച്ചിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സർക്കാർ എം.പിമാരെ ഒഴിവാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈപ്പാസ് യാഥാർഥ്യമാകാൻ താൻ ഒട്ടേറെ പ്രയത്നിച്ചു. തന്‍റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചില്ലെങ്കിലും സന്തോഷമുള്ള ദിവസമാണ്.
ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്ത വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.