അപക്വമായ പരാമർശം നടത്തിയിട്ടില്ല; കത്തയച്ചത്​ സദുദ്ദേശത്തോടെയെന്ന് കെ.സി. ജോസഫ്

കോട്ടയം: കോൺഗ്രസ്​ നേതൃത്വത്തിന്​ അയച്ച കത്തിൽ താൻ അപക്വമായ പരാമർശം നടത്തിയിട്ടില്ലെന്ന്​ മുൻ മന്ത്രി ​കെ.സി. ജോസഫ്​. കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ അങ്ങനെ ആരോപിക്കുമെന്ന്​ കരുതുന്നില്ല. ക്രൈസ്തവ സമൂഹത്തെ കൈയിലെടുക്കാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്നും ആവശ്യപ്പെട്ട്​ താൻ കത്തയച്ചത്​ സദുദ്ദേശത്തോടെയാണെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

എന്തായാലും രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ തീരുമാനമായി. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം രാഷ്ട്രീയ സമൂഹത്തിൽ വിടവുകളുണ്ടാക്കിയിട്ടുണ്ടെന്നും ജോസഫ് മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കെ.പി.സി.സിക്ക്​ ജോസഫ്​ അയച്ച കത്തിലെ പരാമർശങ്ങൾ അപക്വമെന്നായിരുന്നു ​സുധാകരൻ പറഞ്ഞത്​. ഇതിനോടു പ്രതികരിക്കുകയായിരുന്നു ​കെ.സി. ജോസഫ്.

Tags:    
News Summary - KC Joseph React to K Sudhakaran Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.