കഴക്കൂട്ടം യു.ഡി.എഫ് സ്ഥാനാർഥിയുടെ അഭ്യർഥന നോട്ടീസുകൾ വഴിയരികിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാലിന്‍റെ അഭ്യർഥന നോട്ടീസുകൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീകാര്യം എൻജിനീയറിങ് കോളജിന് സമീപത്തെ തലേക്കോണം റോഡിലാണ് നഗരസഭാ ശുചീകരണ തൊഴിലാളികൾ നോട്ടീസുകൾ കണ്ടെത്തിയത്. മൂവായിരത്തോളം നോട്ടീസുകൾ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു.

നേരത്തെ, വട്ടിയൂർക്കാവ് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ പോസ്റ്ററുകൾ ന​ന്ദ​ൻ​കോ​ടു​ള്ള ആ​ക്രി​ക്ക​ട​യി​ൽ വിറ്റത് വാർത്തയായിരുന്നു. 50 കി​ലോ പോ​സ്​​റ്റ​റു​ക​ളാണ് വിറ്റ​ത്.

സം​ഭ​വ​ത്തിൽ കു​റ​വ​ന്‍കോ​ണം മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ട്ര​ഷ​റ​ര്‍ വി. ​ബാ​ലു​വി​നെ പാർട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന്​ പു​റ​ത്താ​ക്കിയിരുന്നു. കൂടാതെ, കെ.പി.സി.സി വിശദ അ​ന്വേ​ഷ​ണവും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Kazhakoottam UDF candidate's Election request notices by the way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.