കു​ണി​യ​ൻ ച​തു​പ്പി​ലെ​ത്തി​യ വൈ​റ്റ് സ്റ്റോ​ർ​ക്ക്. (ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ഭി​ലാ​ഷ് പ​ത്മ​നാ​ഭ​ൻ പ​ക​ർ​ത്തി​യ ചി​ത്രം)


കുണിയൻ തണ്ണീർത്തടത്തിൽ ശൈത്യകാല അതിഥികളായി യൂറോപ്പിൽനിന്ന് വൈറ്റ് സ്റ്റോർക്ക്

തൃ​ക്ക​രി​പ്പൂ​ർ: യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള ദേ​ശാ​ട​ന​പ്പ​ക്ഷി വൈ​റ്റ് സ്റ്റോ​ർ​ക്ക് കു​ണി​യ​ൻ ച​തു​പ്പി​ലെ​ത്തി. ക​ണ്ണൂ​ർ കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന കു​ണി​യ​ൻ വ​യ​ലു​ക​ളി​ലാ​ണ് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണു​ന്ന ഈ ​ദേ​ശാ​ട​ന​പ്പ​ക്ഷി​യെ ക​ണ്ടെ​ത്തി​യ​ത്.

യൂ​റോ​പ്പി​ലും മ​ധ്യേ​ഷ്യ​യി​ലും പ്ര​ജ​ന​നം ന​ട​ത്തു​ന്ന വൈ​റ്റ് സ്റ്റോ​ർ​ക്ക് ശൈ​ത്യ​കാ​ല ദേ​ശാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള തീ​ര​ത്തെ​ത്തു​ന്ന​ത്. തൂ​വെ​ള്ള ശ​രീ​ര​വും ചി​റ​ക​റ്റ​ത്തെ ക​റു​ത്ത തൂ​വ​ലു​ക​ളും നീ​ണ്ട ചു​വ​ന്ന കൊ​ക്കും കാ​ലു​ക​ളു​മാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. ശാ​സ്ത്രീ​യ നാ​മം സി​കോ​ണി​യ സി​കോ​ണി​യ എ​ന്നാ​ണ്. പ​ക​ൽ​സ​മ​യ​ത്തെ ചൂ​ടു​വാ​യു​പ്ര​വാ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചി​റ​ക് വി​ട​ർ​ത്തി തെ​ന്നി​പ്പ​റ​ന്നാ​ണ് ഇ​വ ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടു​ന്ന​ത്. കൊ​യ്ത്തു​ക​ഴി​ഞ്ഞ വ​യ​ലു​ക​ളി​ലെ ഈ​ർ​പ്പ​മു​ള്ള ചാ​ലു​ക​ളും ച​തു​പ്പു​ക​ളു​മാ​ണ് പ്രി​യം.

ത​വ​ള​ക​ൾ, ചെ​റു​മ​ത്സ്യ​ങ്ങ​ൾ, പു​ൽ​ച്ചാ​ടി​ക​ൾ, ഞ​ണ്ടു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ഹാ​രം. വ​ർ​ഷം​തോ​റും വി​വി​ധ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ എ​ത്തു​ന്ന കു​ണി​യ​ൻ ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്റെ ജൈ​വ​വൈ​വി​ധ്യ പ്ര​തീ​കം കൂ​ടി​യാ​ണ് ദേ​ശാ​ട​ക​രു​ടെ വ​ര​വ്. യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഉ​സ്ബ​കി​സ്താ​ൻ, ക​സാ​ഖ്സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശൈ​ത്യം തു​ട​ങ്ങു​ന്ന​തോ​ടെ​യാ​ണ് ഇ​വ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്ക് ദേ​ശാ​ട​നം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - The White Stork

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.