കടലിൽ സ്​ഥാപിച്ച കാലാവസ്​ഥ നിരീക്ഷണ യന്ത്രം കാണാതായി; യന്ത്രം തേടി ശാസ്​ത്ര സംഘം കാസർകോട്ട്​

കാസർകോട്​: അറബിക്കടലിൽ സ്​ഥാപിച്ച കാലാവസ്​ഥ നിരീക്ഷണ യന്ത്രം തേടി ശാസ്​ത്രജ്​ഞർ ഉൾപ്പെടുന്ന സംഘം കാസർകോട്ട്​ എത്തി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ഓഷ്യന്‍ ടെക്‌നോളജി സ്​ഥാപിച്ച യന്ത്രമാണ്​ നഷ്​ടപ്പെട്ടത്​. കാലാവസ്​ഥ നിരീക്ഷണവുമായി ബന്ധപ്പെട്ട്​ കടലിൽ സ്​ഥാപിച്ച പ്രധാന ഉപകരണങ്ങളിലൊന്നാണിത്​. സൂനാമി ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഉപകരണമാണിത്​.

ഏതാനും ദിവസമായി യന്ത്രത്തിൽനിന്ന്​ ഒരുവിധ ആശയവിനിമവും ലഭ്യമാവാതെ വന്നപ്പോഴാണ്​ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ശാസ്​ത്രജ്​ഞർ, നഷ്​ടപ്പെട്ട വിവരമറിഞ്ഞത്​. അറബിക്കടലിൽ ഒഴുകി നടക്കുന്നുണ്ടെന്ന്​ പലഭാഗത്തുനിന്നുമറിഞ്ഞതോടെ ശാസ്​ത്രജ്​ഞർ കേരള തീരത്തുമെത്തി. കണ്ണൂരിലെത്തിയ സംഘത്തെ​, കാസർകോട്​ ഭാഗത്ത്​ യന്ത്രം കണ്ടുവെന്ന്​ മത്സ്യത്തൊഴിലാളികൾ അറിയിക്കുകയായിരുന്നു. അതിനിടെ, താനൂരിൽ ചിലർ യന്ത്രം കണ്ടുവെന്ന്​ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത്​ അന്വേഷിക്കാൻ മലപ്പുറം തീരദേശ പൊലീസിന്​ കേന്ദ്ര ഭൗമശാസ്​ത്ര മന്ത്രാലയം നിർദേശം നൽകി.


Tags:    
News Summary - The weather monitor is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.