representational image

കാസർകോട് പന്നിപ്പനി സ്ഥിരീകരിച്ചു; കശാപ്പും വിൽപനയും മൂന്നു മാസത്തേക്ക് നിരോധിച്ചു

കാസർഗോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ചു.

രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കിയ ശേഷം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Swine flu confirmed in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.