കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സമ്പൂർണ സോളാർ, ഡിജിറ്റൽ കാസർകോട് ജില്ല

കാസർകോട്: ആരോഗ്യ മേഖലക്കും ഉൽപാദന മേഖലക്കും ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ജില്ല പഞ്ചായത്തിന്റെ വികസന സെമിനാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പ്രത്യേക പരിഗണന നല്‍കും.

ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പാക്കും. സമ്പൂര്‍ണ ഡിജിറ്റല്‍, സമ്പൂര്‍ണ സോളാര്‍ ജില്ല, ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക ടൂറിസം പദ്ധതികള്‍ തുടങ്ങി വേറിട്ടതും നൂതനവുമായ പദ്ധതികള്‍ വികസന സെമിനാറില്‍ കരട് രേഖയായി അവതരിപ്പിച്ചു.

നവ കാസര്‍കോട് എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സാക്ഷരത, സമഗ്ര അർബുദ നിയന്ത്രണത്തിനായി ക്യാമ്പുകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ്, ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണം, സരോവരം പദ്ധതി, ചക്കയില്‍നിന്ന് മൂല്യവർധിത ഉല്‍പന്നങ്ങള്‍, വയോജന പാര്‍ക്ക്, ഗ്രാമീണ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയും കരട് നിർദേശത്തില്‍ വ്യക്തമാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മനസ്സിലുള്ള നല്ല ആശയങ്ങള്‍ ഗ്രാമസഭകളില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്. അവയുടെ പരിണിത ഫലമാകണം ജില്ല പഞ്ചായത്തിന്റെ വികസനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ കരട് പദ്ധതി അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ് മോഹന്‍ സംയുക്ത പദ്ധതി വിശദീകരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത, സംസ്ഥാന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സിജി മാത്യു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. സൈമ, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ടി.കെ. രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ.പി. ഉഷ, ജില്ല ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി. തമ്പാന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ. ശകുന്തള, ഷിനോജ് ചാക്കോ, എസ്.എന്‍. സരിത, ഡോ. എ.വി. രാംദാസ് എന്നിവര്‍ സംസാരിച്ചു. കെ. പ്രദീപന്‍ സ്വാഗതവും ബി.എന്‍. സുരേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Absolute Solar, Digital Kasargod District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.