കെ-റെയിൽ വേണ്ട, കേരളം വേണം; പദയാത്ര 28 മുതൽ 31 വരെ

ഉദുമ: റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെയും പൊതുഗതാഗതം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ജില്ല സിൽവർ ലൈൻ വിരുദ്ധ സമിതിയും പ്രതിരോധ പ്രവർത്തകരും ഇരകളും പ്രതിരോധ പദയാത്ര സംഘടിപ്പിക്കുന്നു. മേയ് 28, 29, 30, 31 തീയതികളിൽ ജില്ല അതിർത്തിയായ കാലിക്കടവ് മുതൽ കാസർകോട്​ അടുക്കത്ത് വയൽ വരെ നടത്തുന്ന പദയാത്രയുടെ സംഘാടക സമിതി രൂപവത്കരിച്ചു. യോഗം എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രപ്രസാദ് സ്വാഗതവും രാമകൃഷ്ണൻ വാണിയമ്പാറ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അമ്പലത്തറ കുഞ്ഞികൃഷ്ണൻ (ചെയ.), മോഹനൻ മാസ്റ്റർ, ഹസൻ ഹാജി തളങ്കര, ജെസി മാത്യു (വൈസ് ചെയ.), അഡ്വ. ടി.വി. രാജേന്ദ്രൻ (ജന. കൺ.), വി.കെ. വിനയൻ, രാധാകൃഷ്ണൻ മാസ്റ്റർ, മുരളി കീഴൂർ (കൺ.) മുഹമ്മദ് ചേണായി (ട്രഷ.). നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയും പദയാത്രക്കൊപ്പം അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.