അണ്ടർ 16 അന്തർ ജില്ല ക്രിക്കറ്റ്: കാസർകോടിന് 73 റൺസി​െൻറ ലീഡ്

അണ്ടർ 16 അന്തർ ജില്ല ക്രിക്കറ്റ്: കാസർകോടിന് 73 റൺസി​ൻെറ ലീഡ് കാസർകോട്: മാന്യ കെ.സി.എ സ്​റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 16 ഗ്രൂപ് എ അന്തർ ജില്ല ക്രിക്കറ്റ് ടൂർണമൻെറിൽ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ വയനാടിനെതിരെ കാസർകോടിന് 73 റൺസി​െന്‍റ ലീഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വയനാട് 40.2 ഓവറിൽ 66 റൺസിന് എല്ലാവരും പുറത്തായി. വയനാടിനുവേണ്ടി മനീഷ് കൃഷ്ണൻ 102 പന്തിൽ പുറത്താകാതെ 16 റൺസും ടി.വി. ആനന്ദ് 45 പന്തിൽ 18 റൺസും നേടി. കാസർകോടി​ൻെറ മുഹമ്മദ്‌ ജസീൽ 8.2 ഓവറിൽ ആറുറൺസ് വഴങ്ങി മൂന്നു വിക്കറ്റും ശ്യാം മോഹൻ 10 ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാസർകോട് ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 47 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്​ടത്തിൽ 139 റൺസ് നേടി. കാസർകോടിന് വേണ്ടി അബ്ഷർ ഹമീദ് 67 പന്തിൽ 39 റൺസും ക്യാപ്റ്റൻ മുഹമ്മദ്‌ അലി ശഹ്റാസ് 19 പന്തിൽ 26 റൺസും നേടി. വയനാടിനുവേണ്ടി അഭിഷേഖ്‌ റാം ഒമ്പത്​ ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റും ശ്രീ ആർ. ശ്രീശാന്ത് 10 ഓവറിൽ 30 റൺസ് വഴങ്ങി രണ്ട്​ വിക്കറ്റും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.