പൊലീസി​െൻറ ഹോപ് പദ്ധതി: ഇക്കുറിയും 100 ശതമാനം വിജയം

പൊലീസി​ൻെറ ഹോപ് പദ്ധതി: ഇക്കുറിയും 100 ശതമാനം വിജയം കാസർകോട്​: പഠനം പാതിവഴിയില്‍ മുടങ്ങിയവരെ കണ്ടെത്തി പരിശീലനം നല്‍കുന്ന പൊലീസി‍ൻെറ ഹോപ്പ് പദ്ധതിയില്‍ ജില്ലയില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും ഉന്നത വിജയം. കഴിഞ്ഞവര്‍ഷം ജില്ലയിലെ 22 കുട്ടികളെയും ഇത്തവണ 24 കുട്ടികളെയുമാണ് ഹോപ്പ് പദ്ധതിയില്‍ ഉപരിപഠനത്തിന് യോഗ്യരാക്കിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോമിലൂടെയും കാസര്‍കോട് കണ്‍ട്രോള്‍ റൂമി​ൻെറ മുകളില്‍ സൗകര്യപ്രദവും ആകര്‍ഷകവുമായ ക്ലാസ് മുറിയൊരുക്കി കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രികള്‍ തയാറാക്കിയും ക്ലാസിനിടയില്‍ ചായയും ലഘുഭക്ഷണവും നല്‍കിയുമെല്ലാം കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു പൊലീസ് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ഹരീശ്ചന്ദ്ര നായിക്, എസ്.ഐ രാജീവന്‍, സി.പി.ഒമാരായ ദിനൂപ്, സുനീഷ്, വിജേഷ്, നിവില്‍ എന്നിവരും മോട്ടിവേറ്ററും അധ്യാപകനുമായ നിർമല്‍കുമാര്‍ കാടകവുമാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കരട് ഗുണഭോക്തൃപട്ടിക കാസര്‍കോട്: നഗരസഭ 2021-2022 വാര്‍ഷിക പദ്ധതിയിലെ ഭിന്നശേഷി സ്‌കോളര്‍ഷിപ്​, കൃഷി പദ്ധതികളുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ജൂലൈ 24 വരെ നഗരസഭ ഓഫിസില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.