ചന്തേര ഹയാത്തുൽ ഇസ്‍ലാം മദ്റസക്ക് നേട്ടം

ചെറുവത്തൂർ: സമസ്ത കേരള ഇസ്‍ലാം മതവിദ്യാഭ്യാസ ബോർഡ് അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലേക്ക് നടത്തിയ പൊതുപരീക്ഷയിൽ നൂറുശതമാനം വിജയം നേടി ചന്തേര ഹയാത്തുൽ ഇസ്‍ലാം മദ്റസ. പത്താംതരത്തിൽനിന്ന് പരീക്ഷയെഴുതി ടോപ് പ്ലസ് കരസ്ഥമാക്കിയ എസ്. റസ്മിയക്ക് ചന്തേര മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം മഹല്ല് ജമാഅത്ത് പ്രസിഡന്‍റ്​ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി നൽകി. ചന്തേര ജുമാ മസ്ജിദ് ഖതീബ് മുഹമ്മദ് ശഫീഖ് തങ്ങൾ, എം.ടി.പി. സുലൈമാൻ ഹാജി, ടി.കെ അബ്ദുൽ സത്താർ ഹാജി, എം.കെ. ജംഷീർ, കാരയിൽ ഇബ്രാഹിം, ഒ.ടി. അബ്ദുൽ റൗഫ് മൗലവി, ഒ.ടി. സുബൈർ മൗലവി, ടി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. പടം: സമസ്ത പത്താം ക്ലാസ് പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ എസ്. റസ്മിയക്ക് ചന്തേര മുസ്‍ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ്​ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.