കൽത്തൊട്ടി ശുചീകരിച്ച് എൻ.സി.സി കാഡറ്റുകൾ

നീലേശ്വരം: പടന്നക്കാട് നെഹ്റു കോളജ് യൂനിറ്റ് എൻ.സി.സി കാഡറ്റുകൾ നീലേശ്വരം പേരോൽ വില്ലേജിലെ വാണിയം വയൽ പ്രദേശത്ത് കാടുമൂടിക്കിടന്ന് വിസ്മൃതിയിലായിരുന്ന പൈതൃക സ്മാരകമായ കൽത്തൊട്ടി സംരക്ഷണ പ്രവർത്തനം നടത്തി. നൂറ്റാണ്ടുകൾക്കു മുമ്പ് നീലേശ്വരത്തുനിന്ന് കിഴക്ക് ഭാഗത്തേക്ക് കർണാടകയിലെ കുടകുവരെ കച്ചവട ആവശ്യാർഥം നിലവിലുണ്ടായിരുന്ന വാണിജ്യ പാതക്കരികിലാണ് ചെങ്കൽപാറയിൽ വൃത്താകൃതിയിൽ കൊത്തിയെടുത്ത കൽത്തൊട്ടി ശ്രദ്ധിക്കപ്പെടാതെ കാടുമൂടി നിലനിന്നിരുന്നത്. കച്ചവട സാധനങ്ങളുമായും നീലേശ്വരത്തെ ഓട്ടുകമ്പനിയിലേക്കുള്ള ചേടിമണ്ണുമായും വരുന്ന കാളവണ്ടികളിലെ കാളകൾക്ക് ദാഹശമനത്തിനായി വെള്ളം കുടിക്കാനാണ് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വഴിയോരത്ത് കൽത്തൊട്ടി നിർമിച്ചിരുന്നത്. കൽത്തൊട്ടികൾക്കു പുറമെ ചുമടുമായി വരുന്ന കച്ചവടക്കാർക്ക് ചുമടിറക്കിവെക്കാൻ ചുമടുതാങ്ങികളും വിശ്രമിക്കാൻ നടക്കാവുകളും മുൻകാലങ്ങളിൽ നിർമിച്ചിരുന്നു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത്, പി.ബി. സജീവ് കുമാർ, ദേവനന്ദ പവിത്രൻ എന്നിവർ നേതൃത്വം നൽകി. nlr ncc cleaning നെഹ്റു കോളജ് എൻ.സി.സി കാഡറ്റുകൾ പേരോലിലെ കൽത്തൊട്ടി ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.