ഓൺലൈൻ പഠനസാമഗ്രികൾ ചോർന്നത് അന്വേഷിക്കണം

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് സാമഗ്രികൾ ചോർന്നത് അന്വേഷിക്കണമെന്ന് ഫെഡറേഷൻ ഓഫ് സെൻട്രൽ യൂനിവേഴ്സിറ്റീസ് ടീച്ചേഴ്സ് അസോസിയേഷൻ (ഫെഡ്​ക്യൂട്ട) ആവശ്യപ്പെട്ടു. ഇൻറർ നാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്സ് വകുപ്പിലെ അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്​റ്റ്യനെതിരെയുള്ള നടപടിക്ക് കാരണമായത് ഓൺലൈൻ ക്ലാസിലെ സമാഗ്രികൾ പൊതുസമൂഹത്തിലെത്തിയതാണ്. ക്ലാസ് മുറിയിൽ അധ്യാപകൻ പരമാധികാരിയാണ്. ക്ലാസി‍ൻെറ ഉള്ളടക്കത്തി‍ൻെറ ഉടമയും അധ്യാപകനാണ്. എം.എ ഒന്നാം സെമസ്​റ്റർ വിദ്യാർഥികൾക്കായുള്ള 'ഫാഷിസവും നാസിസവും' എന്ന വിഷയത്തെക്കുറിച്ചുള്ള ഓണലൈൻ ക്ലാസ് ഏപ്രിൽ 19നാണ് നടന്നത്. ഇതാണ് സർവകലാശാലക്കുപുറത്തും മാധ്യമങ്ങളിലേക്കുംപരന്ന് വിവാദങ്ങൾക്കിടയാക്കിയത്. ഗിൽബർട്ട് സെബാസ്​റ്റ്യനോടുള്ള രാഷ്​ട്രീയ പകപോക്കലാണ്​ ഇക്കാര്യത്തിലുണ്ടായതെന്നാണ്​ ആരോപണം. കേന്ദ്ര ജീവനക്കാർക്കുള്ള പെരുമാറ്റചട്ടം സർവകലാശാലയിൽ നിന്നും ഒഴിവാക്കണമെന്നും രാഷ്​ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ പ്രസിഡൻറ്​ രജിബ്​ റേ, സെക്രട്ടറി മിലാപ്​ സി. ശർമ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.