'ബ്ലോസം ഗേൾസ് ഗാതറിങ്'​

കാസർകോട്: സമകാലിക സാഹചര്യത്തിൽ വിദ്യാർഥിനികൾ നേരിടുന്ന പ്രശ്നങ്ങളെ ചർച്ചചെയ്യുക എന്ന ലക്ഷ്യത്തോടെ വിസ്ഡം സ്​റ്റുഡൻറ്​സ് ഗേൾസ് വിങ്​ സംഘടിപ്പിച്ച വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ വിമൻസ് വിങ് ജില്ല സെക്രട്ടറി ഷംസീറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിദ്യാർഥിനികൾ നേരിടുന്ന പ്രശ്നങ്ങളെ ചർച്ചചെയ്തുകൊണ്ട് വിസ്ഡം സ്​റ്റുഡൻറ്​സ് സംസ്ഥാന അധ്യക്ഷൻ അർഷാദ് അൽ ഹികമി വിഷയം അവതരിപ്പിച്ചു. ഗേൾസ് വിങ് ജില്ല കൺവീനർ ഫാത്തിമ ചൗക്കി, അദീബ, ജുമാന തളങ്കര, നദ ഫാത്തിമ, ഹിബ ബിൻത് മുസ്തഫ, മർസൂഖ തുടങ്ങിയവർ സംസാരിച്ചു. ഓൺലൈനിൽ നടന്ന ക്വിസ് മത്സരത്തിൽ ഖദീജ ഫാത്തിമ, ഖദീജ അഫ്രീന, ആയിഷ ഫാനിയ, ജുമൈല, ഫൗസ തുടങ്ങിയവരെ വിജയികളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.