ഉദുമ, കുണ്ടംകുഴി സ്‌കൂൾ പ്രവൃത്തി ഇൻകെലിന്‌

ഉദുമ, കുണ്ടംകുഴി സ്‌കൂൾ പ്രവൃത്തി ഇൻകെലിന്‌ ഉദുമ: ഉദുമ ഗവ. ഹയർസെക്കൻഡറി, കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളുടെ വികസന പ്രവൃത്തികൾ ഇൻകെൽ ഏജൻസിക്ക്​. കിഫ്ബിയുടെ മൂന്നു കോടി പദ്ധതിയിലാണ്‌ ഈ സ്‌കൂളുകളുടെ വികസനം. നേരത്തെ കൈറ്റ്‌ ഏജൻസിക്കാണ്‌ നൽകിയിരുന്നത്‌. പിന്നീട്‌ ചില സാങ്കേതിക കാരണങ്ങളാൽ കിലക്ക്‌ കൈമാറി. നിർമാണ പ്രവൃത്തി തുടങ്ങാൻ കാലതാമസമുണ്ടായതിനാലാണ്‌ ഇൻകെലിനെ തന്നെ ഏൽപിച്ചത്‌. ഡി.പി.ആർ തയാറാക്കി സ്‌കൂളുകളുടെ വികസന പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന്‌ സി.എച്ച്‌. കുഞ്ഞമ്പു എം.എൽ.എയെ കിഫ്‌ബി ജനറൽ മാനേജർ ഷൈല്ല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.