ചുഴലിക്കാറ്റിൽ അജാനൂർ പഞ്ചായത്തിൽ വൻ നാശം

കാഞ്ഞങ്ങാട്: ശക്തമായ കാറ്റിൽ അജാനൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലയിൽ കനത്ത നാശനഷ്​ടം. തെങ്ങ്, വാഴ, കുരുമുളക്, പ്ലാവ് തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. അജാനൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കണിയാൻകുണ്ട്, ഒമ്പതാം വാർഡിലെ പാതിരിക്കുന്ന് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് നാശനഷ്​ടമുണ്ടായി. പാതിരിക്കുന്നിലെ ഓമന, കുഞ്ഞിപ്പെണ്ണ് എന്നിവരുടെ വീട്ടുകൾക്കു മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. മധു, വിനോദ്, ജയൻ, അനിൽകുമാർ, അനിൽ, മനോഹരൻ, ലക്ഷ്മി എന്നിവരുടെ തെങ്ങുകൾ കടപുഴകി. വിമുക്ത ഭടൻ ശശിയുടെ വീടിന് കാറ്റിൽ നാശനഷ്​ടം ഉണ്ടായി. മുരളീധര​ൻെറ വീടിനു മുകളിലെ ഓട് പാറിപ്പോയി. നാഗദേവസ്ഥാനത്തി‍ൻെറ ഷീറ്റ് പറന്നുപോയി. മതിലും തകർന്നു. പുതിയകണ്ടത്തെ നാരായണൻ, രാധ, വിനു എന്നിവരുടെ വീടിനു മുകളിൽ മരം വീണു. നാട്ടുകാരുടെ സഹായത്തോടെ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊളവയലിലെ സുബൈദയുടെ വീടിന് മുകളിലേക്ക് പ്ലാവ് പൊട്ടിവീണ് അപകടമുണ്ടായി. അതിഞ്ഞാലിലെ മണ്ട്യൻ മൊയ്തുവി‍ൻെറ വീട്ടിലെ മാവ് പൊട്ടിവീണ് തൊട്ടു മുന്നിലുള്ള രണ്ടു വീടുകൾക്ക് നാശനഷ്​ടം സംഭവിച്ചു. സ്ഥലങ്ങൾ അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വൈസ് പ്രസിഡൻറ് കെ. സബീഷ്, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ എന്നിവർ കൂടെയുണ്ടായിരുന്നു. അജാനൂർ വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ, ചിത്താരി വില്ലേജ് അസിസ്​റ്റൻറ്​​ സതീശൻ എന്നിവർ നാശനഷ്​ടങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ സ്ഥലങ്ങളിൽ വാർഡ് മെംബർമാരായ എം.വി. മധു, ഷിജു മാഷ്, കെ. സതി എന്നിവരും രാഷ്​ട്രീയ പാർട്ടി നേതാക്കളും സന്നദ്ധപ്രവർത്തകരും സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.