സ്വാതന്ത്ര്യ വാർഷികം; ഫ്ലാഷ് മോബുമായി വിദ്യാർഥികൾ

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യത്തിന്റ 75ാം വാർഷികാഘോഷ പരിപാടികളുടെ വിളംബരമായി കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഒടയംചാൽ, ചുള്ളിക്കര, കൊട്ടോടി ടൗണുകളിൽ ഫ്ലാഷ് മോബ് നടത്തി. ഒടയംചാൽ ടൗണിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷൻ ഷിനോജ് ചാക്കോയും ചുള്ളിക്കരയിലും കൊട്ടോടിയിലും കള്ളാർ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മെംബർ ജോസ് പുതുശ്ശേരിക്കാലായിലും ആശംസകളർപിച്ച​ു. പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ. ഉമ്മർ, എസ്.എം.സി ചെയർമാൻ ബി. അബ്ദുല്ല, മദർ പി.ടി.എ. പ്രസിഡൻറ് അനിത, പ്രധാനാധ്യാപിക കെ. ബിജി ജോസഫ്, സുലൈമാൻ കൊട്ടോടി, അധ്യാപകരായ കൊച്ചുറാണി, മധുസൂദനൻ, അനിൽകുമാർ, ബിജു കുര്യാക്കോസ്, സാലു ഫിലിപ്പ്, ആലീസ് തോമസ്, സുകന്യ, ആതിര, പ്രവീൺകുമാർ, ജോൺ കുടുന്തനാംകുഴിയിൽ എന്നിവർ നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി 75 പേരുടെ മെഗാ തിരുവാതിര, 75 പേരുടെ ദേശഭക്തി ഗാനം, 75 കുട്ടികളുടെ എയ്റോബിക്സ്, 75 സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര പതിപ്പ് നിർമാണം, ഫ്രീഡം ക്വിസ് മത്സരം, കളറിങ്, ചിത്രരചന എന്നിവയും നടത്തുന്നുണ്ട്. പടം :kotodi ghss.jpg സ്വാതന്ത്ര്യ വാർഷികാഘോഷ ഭാഗമായി കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.