പ്രസാദിനെ സർക്കാർ സംവിധാനം കൊന്നതാണെന്ന് തകഴിയിലെ കർഷകർ

കോഴിക്കോട്: തകഴിയിലെ പ്രസാദിനെ സർക്കാർ സംവിധാനം കൊന്നതാണെന്ന് കർഷകർ. പ്രസാദിന്‍റെ ആത്മഹത്യയിൽ 10 ശതമാനം പങ്ക് ബാങ്കിനും 90 ശതമാനം പങ്ക് സർക്കാറിനുമാണ്. കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടവരാണ് കുട്ടനാട്ടിലെ കർഷകർ. എല്ലാ വഴികളും മുട്ടുമ്പോഴാണ് കർഷകൻ ജീവനൊടുക്കുന്നതെന്നും കർഷകർ പറയുന്നു.

കണക്കെണിയിലായവർ ജപ്തി ഭീഷണി നേരിടുകയാണ്. കർഷകരെ പട്ടിണിക്കിടുന്നത് സർക്കാറാണ്. ഇത് മൂന്നാത്തെ കർഷകനാണ് ആത്മഹത്യ ചെയ്തത്. കർഷകർ മാസങ്ങളായി ദുരിതത്തിലാണ്, പക്ഷേ സർക്കാർ അനങ്ങിയില്ല.കർഷകർക്ക് വേണ്ടി സാംസ്കാരിക നായകർ തെരുവിൽ ഇറങ്ങുന്നില്ല. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ സംവിധാനമില്ല -തകഴയിലെ കർഷകർ പറഞ്ഞു.

‘ആത്മാഭിമാനമുള്ള കർഷകർക്ക് ആത്മഹത്യല്ലാതെ മാർഗമില്ല. തകഴിയൽ 2700 കർഷകരുണ്ട്. കർഷകർക്ക് ബാങ്കുകൾ വായ്പ നൽകുന്നില്ല. കാർഷിക വായ്പക്ക് നാലു ശതമാനം പലിശക്ക് വായ്പ കിട്ടും. കർഷകരെക്കാൾ 10 ഇരട്ടി സ്വർണം കാർഷിക വായ്പയുടെ പേരിൽ ബാങ്കുകളിൽ ഇരിപ്പുണ്ട്. ഇതിലധികവും കർഷകരുടെയല്ല. ബ്ലേഡ് മാഫിയ സംഘങ്ങൾക്കാണ് ബാങ്കുകൾ കാർഷിക വായ്പ നൽകുന്നത്. കൃഷി മന്ത്രി പി. പ്രസാദ് ആസ്ട്രേലിയൻ സന്ദർശനത്തിലാണ്. പ്രസാദിനെ കാണാൻ തകഴിയിലെ കർഷകർ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു. കാണാൻ മന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല’ -കർഷകർ കുറ്റപ്പെടുത്തി.

സർക്കാർ പൊളിഞ്ഞ് നൽകുന്നതിനാൽ വായ്പ നൽകില്ല. സർക്കാറിന്റെ ഉറപ്പിന് ഒരു വിലയും ബാങ്ക് നൽകുന്നില്ല. കേന്ദ്ര സർക്കാർ ആണ് ഉത്തരവാദിയെന്ന് പറയുന്നതിന് അർത്ഥമില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ധനപ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി അംഗീകരിച്ചു. ധനകാര്യ തകർച്ച എല്ലാ വിഭാഗത്തെയും ബാധിച്ചു. 16,000 കോടി കരാറുകാർക്ക് കൊടുക്കാനുണ്ട്. 27,000 കോടി വിവധ ജനവിഭാഗങ്ങൾക്ക് കൊടുക്കാനുണ്ട്.

ഈ വർഷം ധനക്കമ്മി 50,000 കോടി രൂപയായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധൻ ഡോ. ബി.എ. പ്രകാശ് പറഞ്ഞു. കഴിഞ്ഞവർഷത്തെ 22,000 കോടിയായിരുന്നു. ഈ വർഷം ആറു മാസത്തിൽ ധനക്കമ്മി 25,000 കോടി രൂപയായി. തകർച്ചയെന്താണ് പൂർണമായും ജനങ്ങൾ അറിയുന്നില്ല. ശമ്പളവും പെൻഷനും മാത്രമേ സർക്കാറിന് നൽകാൻ കഴിയൂ. മറ്റ് ആർക്കും നൽകാൻ പണമില്ലാത്ത അവസ്ഥയിലാണ് സർക്കാറെന്നാണ് പൊതുവിലയിരുത്തൽ.

Tags:    
News Summary - Karshan of Takazhi said that Prasad was killed by the government system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.