Posted On
date_range Updated On
date_range കേരളത്തിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക
കുമ്പള (കാസർകോട്): കേരളത്തിൽനിന്ന് കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. മംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ കൊറോണ വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയുടെ ഭാഗമായാണ് പുതിയ സർക്കാർ നിർദേശമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദേശിച്ചതായാണ് വിവരം.
കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.