കരിപ്പൂർ സ്വ​ര്‍ണ​ക്ക​ട​ത്ത്: അ​റ​സ്​​റ്റി​ലാ​യ മൂ​ന്നു​പേ​ർ​ക്ക്​ കോ​വി​ഡ്​

കൊ​ണ്ടോ​ട്ടി: രാമനാട്ടുകരയിലെ വാഹനാപകടത്തോടെ പുറത്തുവന്ന സ്വര്‍ണക്കടത്ത്​ ​കേസിൽ അറസ്​റ്റിലായ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയ ഷാനിദിനും നിലവില്‍ റിമാൻഡിലുള്ള രണ്ടുപേര്‍ക്കുമാണിത്. ഷാനിദിനെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിപ്പൂർ സ്വ​ര്‍ണ​ക്ക​ട​ത്ത്​ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലെ വ​ല്ല​പ്പു​ഴ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ ഹ​സ​െൻറ വീ​ട്ടി​ൽ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തും അ​പ​ക​ടം ന​ട​ന്ന രാ​മ​നാ​ട്ടു​ക​ര​യി​ലും തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്ത് ഹ​സ​നെ മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പു​റ​ത്തി​റ​ക്കി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ ​െവ​ച്ചാ​ണ് ക്വ​ട്ടേ​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. നേ​ര​ത്തേ 15 അം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ര‍ക്ഷ​പ്പെ​ട്ട ബ​ലേ​നോ കാ​ർ വ​ല്ല​പ്പു​ഴ​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഹ​സ​െൻറ ബ​ന്ധു​വി‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണി​ത്. അ​തി​നി​െ​ട, ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റി​ലാ​യ പ്ര​തി മ​ഞ്ചേ​രി സ്വ​ദേ​ശി ശി​ഹാ​ബി​നെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ പാ​ണ്ടി​ക്കാ​ട്, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കേ​സു​ണ്ട്​. കേ​സി​ൽ പ​ത്തു​പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

Tags:    
News Summary - Karipur gold smuggling: covid for Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.