കരിപ്പൂരിൽ അഞ്ചു വിമാനങ്ങൾ തിരിച്ചുവിട്ടു

ക​രി​പ്പൂ​ർ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​​യെ​തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഞ്ചു വ ി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ടു. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്നി​നും ആ​റി​നും ഇ​ട​ യി​ലു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ തി​രി​ച്ചു​വി​ട്ട​ത്. ഇ​വ പി​ന്നീ​ട്​ 8.30ഓ​ടെ ക​രി​പ്പൂ​രി​ൽ തി​രി​ച്ചെ​ത്തി.

പു​ല​ർ​ച്ച 2.55നു​ള്ള എ​യ​ർ അ​റേ​ബ്യ​യു​ടെ ഷാ​ർ​ജ-​കോ​ഴി​ക്കോ​ട്, 3.25നു​ള്ള ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സി​​െൻറ അ​ബൂ​ദ​ബി-​കോ​ഴി​ക്കോ​ട്, 3.40നു​​ള്ള ഒ​മാ​ൻ എ​യ​റി​​െൻറ മ​സ്​​ക​ത്ത്-​കോ​ഴി​ക്കോ​ട്, നാ​ലി​നു​ള്ള ഗ​ൾ​ഫ്​ എ​യ​റി​​െൻറ ബ​ഹ്​​റൈ​ൻ-​കോ​ഴി​ക്കോ​ട്, 5.55നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​​െൻറ അ​ബൂ​ദ​ബി-​കോ​ഴി​ക്കോ​ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ തി​രി​ച്ചു​വി​ട്ട​ത്.

ഇ​വ തി​രി​ച്ചെ​ത്തി​യ​ശേ​ഷം പ​ത്തി​ന്​ മു​മ്പാ​യി മ​ട​ക്ക​സ​ർ​വി​സു​ക​ൾ ന​ട​ത്തി. പൈ​ല​റ്റു​മാ​രു​ടെ ഡ്യൂ​ട്ടി​സ​മ​യം അ​വ​സാ​നി​ച്ച​തി​നാ​ൽ ഷാ​ർ​ജ​യി​ലേ​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​നം ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച 1.30നാ​ണ്​ പു​റ​പ്പെ​ട്ട​ത്. 85 പേരാ​ണ്​ ഈ ​വി​മാ​ന​ത്തി​ലു​ള്ള​ത്.

Tags:    
News Summary - karippoor flights deviated -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.