Posted On
date_range Updated On
date_range ലീഗിൽ തിരിച്ചെത്തിക്കാൻ കോൺഗ്രസ് മുൻകൈയെടുത്ത് ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്
കോഴിക്കോട്: തന്നെ മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്ത് ചർച്ച നടത്തിയതായി കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവർ താനുമായി ചർച്ച നടത്തി എന്നാണ് റസാഖ് മീഡിയവണിനോട് പ്രതികരിച്ചത്. അതേസമയം, പ്രാദേശിക നേതൃത്വം തനിക്കെതിരായതിനാൽ ഈ ചർച്ചക്ക് പ്രസക്തിയില്ലെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.
നേരത്തേ ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. രണ്ടാം തവണയും കൊടുവള്ളിയിൽ താൻ എൽ.ഡി.എഫിെൻറ സ്ഥാനാർഥിയാവുമെന്ന് കഴിഞ്ഞ മാസം റസാഖ് വ്യക്തമാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.