ബിനിൽ
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ചേര്‍പ്പ്: ഇഞ്ചമുടി കാരൂപാടം സ്വദേശി അയ്യേരി വീട്ടില്‍ കുഞ്ഞാവ എന്ന ബിനിലിനെ (28) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി എട്ട് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മയുടെ ശിപാർശയില്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗമാണ് ആറു മാസത്തേക്ക് നാടുകടത്തി ഉത്തരവിട്ടത്. ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.