ഗവർണറുടെ സ്റ്റേ നിലനിൽക്കില്ല; നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ വി.സി

കണ്ണൂർ: പ്രിയ വ‍ർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സ്റ്റേ നിയമപരമായി നിലനിൽക്കില്ല. ഗവർണർ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. പ്രിയയുടെ നിയമനവുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് വി.സി പറഞ്ഞു.

വ്യാഴാഴ്ച അവധിയായതിനാൽ, അടുത്ത ദിവസം നോട്ടീസുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കും. കണ്ണൂർ സർവകലാശാല ചട്ടം സെക്ഷൻ 7 (3) പ്രകാരം നിയമനം റദ്ദാക്കുന്നതിനുമുമ്പ് ചാൻസലറായ ഗവർണർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം. ഗവർണറുടെ ഭാഗത്തുനിന്ന് അതുണ്ടായിട്ടില്ലെന്നും വി.സി വ്യക്തമാക്കി. 

ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാം. പ്രിയയുടെ നിയമനവുമായി ബന്ധപ്പെട്ട്​ ഇതുവ​രെ ഒരു വിശദീകരണവും ഗവർണർ തന്നോട്​ ചോദിച്ചിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ മാത്രമാണ്​ തനിക്ക്​ മുന്നിലുള്ളതെന്നും വൈസ് ചാൻസിലർ വ്യക്തമാക്കിയിരുന്നു.

റിസർച് സ്കോർ എന്നത് ഉദ്യോഗാർഥികളുടെ അവകാശം മാത്രമല്ല, യൂനിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - Kannur VC will approach the court against the Governor's action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.