കണ്ണൂർ സർവകലാശാല വി.സി നിയമനം; ഗവർണർക്ക്​ കോടതി നോട്ടീസ്​

കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിക്ക്​ കൈമാറി. കേസില്‍ ജനുവരി 12 നാണ് കോടതി വാദം കേള്‍ക്കുന്നത്. ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ചാൻസലർ പദവി താന്‍ ഇനി ഏറ്റെടുക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി ഗവര്‍ണര്‍ കത്തയച്ചതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സി.പി.എമ്മിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഗവര്‍ണറുമായി പരസ്യപ്പോരിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. ഇത്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - Kannur University VC appointed; Court notice to the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.