Posted On
date_range Updated On
date_range സ്വന്തം വീട് തല്ലിപ്പൊളിച്ച് ആരെങ്കിലും നാടകം കളിക്കുമോ -കാനം
പത്തനംതിട്ട: സ്വന്തം വീട് തല്ലിപ്പൊളിച്ച് ആരെങ്കിലും നാടകം കളിക്കുമോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരം എ.കെ.ജി സെന്ററിലെ ബോംബാക്രമണത്തോട് അടൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനം തകർന്നിരിക്കുന്നു. എ.കെ.ജി സെന്‍റിനുപോലും രക്ഷയില്ലെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണിത്. മനഃപൂർവം അരാജകത്വം ഉണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്.
കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് പറയിക്കാൻ വേറെ ഒത്തിരി വഴികളുണ്ട്. കേരളത്തിലെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട നടപടികളാണിതൊക്കെ. പാർട്ടി ഓഫിസുകൾ ആക്രമിക്കരുതെന്ന് സർവകക്ഷി യോഗം നേരത്തേ എടുത്ത തീരുമാനം ലംഘിക്കപ്പെട്ടതായും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.