കൊച്ചി: കണ്ണൂർ കനകമലയിൽ െഎ.എസിെൻറ രഹസ്യയോഗം ചേർന്നെന്ന കേസിൽ ഏഴുപേർക്കെതി രെ കോടതി കുറ്റംചുമത്തി. വിചാരണക്ക് മുന്നോടിയായാണ് പ്രതികളായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് അബൂഹസ്ന (സ്വാലിഹ് മുഹമ്മദ് -26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് (അബൂബഷീര്‍ -29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു (റംഷാദ് -24), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന് (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25), കാഞ്ഞങ്ങാട് ലക്ഷ്മിനഗർ കുന്നുമ്മേൽ മൊയ്നുദ്ദീൻ പാറക്കടവത്ത് (25) എന്നിവർക്കെതിരെയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി കുറ്റംചുമത്തിയത്.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 120 ബി (ഗൂഢാലോചന), 121 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കുക, ഇതിന് പ്രേരിപ്പിക്കുക), 122 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങൾ ശേഖരിക്കുക), 125 (ഇന്ത്യയുമായി സഖ്യമുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
കേസിലെ മറ്റൊരു പ്രതിയായ തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെതിരെ (31) വ്യാഴാഴ്ച കുറ്റംചുമത്തും. കേസിെൻറ വിചാരണ നടപടി ഇൗമാസം 26ന് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. സുബ്ഹാനിക്കെതിരെ കുറ്റംചുമത്തിയ ശേഷമാവും അന്തിമ തീരുമാനമെടുക്കുക. പ്രമുഖ കേന്ദ്രങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ഹൈകോടതി ജഡ്ജിമാര്‍, കേരളം സന്ദർശിക്കുന്ന വിദേശികൾ എന്നിവരെ ആക്രമിക്കാൻ പദ്ധതിയിെട്ടന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.