മുണ്ടൻമുടി കൂട്ടക്കൊല: രണ്ടുപേർ പിടിയിൽ; മൂന്നാമനെ തിരയുന്നു

തൊ​ടു​പു​ഴ: ഇടുക്കി മുണ്ടൻമുടി കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അടക്കം രണ്ടുപേർ പിടിയിലായതായി സൂചന. ഞായറാഴ്​ച പിടിയിലായ രണ്ടുപേരിൽ ഒരാൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളെന്നാണ് വിവരം. തമിഴ്​നാട്​ സ്വദേശിയും തൊടുപുഴ സ്വദേശിയുമാണ്​ കസ്​റ്റഡിയിൽ. അടിമാലി സ്വദേശിയായ മൂന്നാമനെ പൊലീസ്​ തിരയുന്നു. ഇവരുടെ നേതൃത്വത്തിൽ കൊലപാതകം നടത്തിയതായാണ്​ പൊലീസ്​ നിഗമനം. കസ്​റ്റഡിയിലുണ്ടായിരുന്ന നാലുപേരെ വിട്ടയച്ചതിനു പിന്നാലെയാണ്​ നിരീക്ഷണത്തിലായിരുന്ന ഇരുവരും പിടിയിലായതെന്നാണ്​ സൂചന. ഇവരുടെ അറസ്​റ്റ്​ ഉടൻ ഉണ്ടായേക്കും. ​​െഎ.ജി വിജയ്​ സാക്കറേ ഇവരെ ചോദ്യം ചെയ്യുന്നു. 

അതേസമയം, ഇവർ പിടിയിലായതായി പൊലീസ്​ സ്ഥിരീകരിക്കുന്നില്ല. എന്നാൽ, പ്രതികളെ കുറിച്ച്​ വ്യക്തമായ സൂചന ലഭിച്ചതായി ജില്ല പൊലീസ്​ മേധാവി പറഞ്ഞു. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്​റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ ചോദ്യം ചെയ്ത ശേഷം ഞായറാഴ്​ച വിട്ടയച്ചിരുന്നു. നെടുങ്കണ്ടം സ്വദേശിയെയാണ് വിട്ടയച്ചത്. 

അതേസമയം, കൂട്ടക്കൊലക്കു പിന്നില്‍ സാമ്പത്തികതട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ല പൊലീസ് മേധാവി വേണുഗോപാല്‍  മാധ്യമപ്രവർത്തകരോട് പറഞ്ഞു. തട്ടിപ്പി​​​​​​​െൻറ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കൃഷ്ണനുമായി ഇടപാടു നടത്തിയവരെ ചോദ്യംചെയ്യുകയാണെന്നും എസ്പി പറഞ്ഞു. ഇടുക്കി മുണ്ടൻമുടി കൂട്ടക്കൊലക്കു പിന്നില്‍ സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണെന്നു പൊലീസ്​ സ്ഥിരീകരിച്ചതിനു​ പിന്നാലെയാണ്​ മുഖ്യപ്രതികളെന്ന്​ കരുതുന്ന രണ്ടുപേർ പിടിയിലായത്​. ഇതിൽ തമിഴ്​നാട്​ സ്വദേശിയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയതായും സൂചനയുണ്ട്​. 

തമിഴ്​നാട്ടിലെ ആണ്ടിപ്പെട്ടിയാണ്​​ തട്ടിപ്പ്​ ശൃംഖലയുടെ കേന്ദ്രമെന്നും ഇവിടെ മിക്കവാറും കൃഷ്​ണൻ എത്തിയിരുന്നതായും​ പൊലീസിന്​ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന്​ അന്വേഷണ സംഘം തേനി, ആണ്ടിപ്പെട്ടി എന്നിവിടങ്ങളിലെത്തി തിരച്ചിൽ നടത്തി. നിധിയും റൈസ്​പുള്ളറും അടക്കം വാഗ്​ദാനം ​െചയ്​ത്​ കോടികളുടെ ഇടപാട്​ നടത്തുന്ന സംഘത്തിൽ കണ്ണിയായിരുന്നു കൃഷ്​ണനെന്ന് അന്വേഷണത്തിൽ വ്യക്​തമായി​. ആണ്ടിപ്പെട്ടിയിലെ വിഗ്രഹക്കടത്ത്​ സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന സൂചനയും കസ്​റ്റഡിയിലുള്ളവരിൽനിന്ന്​ പൊലീസിന്​ കിട്ടിയിരുന്നു തുടർന്നാണ്​ രണ്ടുപേരെ പിടികൂടിയത്​​. 

കൊല്ലപ്പെട്ട കൃഷ്ണൻ നിധിയെടുത്ത് കൊടുക്കാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശികളിൽ നിന്ന്​ വൻ തുക കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്ന്​ പൊലീസ്​ സൂചിപ്പിച്ചു. 

Tags:    
News Summary - kambakakkanam murder case; main accused under police custody-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.