Posted On
date_range Updated On
date_range കാണാതായ കുട്ടികളെ ഗോവയിൽ കണ്ടെത്തി
കൽപറ്റ: പള്ളിക്കുന്നിൽ നിന്ന് കാണാതായ കുട്ടികളെ ഗോവയിൽ അന്വേഷണ സംഘം ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ഗോവയിൽ കണ്ടെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. മേയ് 21നാണ് പള്ളിക്കുന്ന് ചുണ്ടക്കര മാത്യുവിെൻറ മകൻ അഭിജിത്തിനെയും (14) പാലപ്പറ്റ ജോസഫിെൻറ മകൻ നിഖിൽ ജോസഫിനെയും (15) കാണാതായത്. തുടർന്ന് കമ്പളക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മീനങ്ങാടി പൊലീസ് ഇൻസ്പെക്ടർ സ്ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
രണ്ടാഴ്ചത്തെ അന്വേഷണത്തിനിടയിൽ കഴിഞ്ഞദിവസം ഗോവയിലെത്തി കുട്ടികളെ തിരികെ നാട്ടിലേക്ക് കൂട്ടുകയായിരുന്നു. ഗോവയിലെ കടക്കാരനാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്. ഗോവയിലെ സി.ഡബ്ല്യു.സി ആസ്ഥാനത്തെത്തിയാണ് അന്വേഷണ സംഘം വെള്ളിയാഴ്ച കുട്ടികളെ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.