കലാ രാജുവിന്​ മർദനം: മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്‍റേതെന്ന് പി.വി. അൻവർ

കോഴിക്കോട്: കൂത്താട്ടുകുളം നഗരസഭയിൽ സി.പി.എം വനിത കൗൺസിലറെ സി.പി.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലാണ് അൻവറിന്‍റെ പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്‍റേതാണെന്നും അൻവർ പറഞ്ഞു. കലാ രാജുവിനെ സി.പി.എം നേതാക്കൾ തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് വാഹനത്തിൽ കടത്തിക്കൊണ്ടു പോകുന്നത് പൊലീസിന് നോക്കിനിൽക്കേണ്ടി വന്നു.

കാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേവലം ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശേഷി പോലും ഇടതുപക്ഷത്തിന് നഷ്ടമായി എന്നതാണ് നാം മനസിലാക്കേണ്ടതെന്നും പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Tags:    
News Summary - Kala Raju Controversy: PV Anvar says Chief Minister's reply is arrogance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.