അരുൺ ലാൽ
Posted On
date_range Updated On
date_range ഫോൺ ചെയ്യാനെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലുമായി കടന്നയാൾ പിടിയിൽ
കോഴിക്കോട്: ഫോൺ ചെയ്യാനെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ വാങ്ങി ബൈക്കിൽ കടന്നയാൾ പിടിയിൽ. കുറ്റ്യാടി കടിയങ്ങാട് സ്വദേശി മേമണ്ണിൽ മീത്തൽ അരുൺ ലാൽ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാക്കൂർ പാലത്തിന് സമീപത്തായിരുന്നു സംഭവം.
ബൈക്കിലെത്തിയ ഇയാൾ രാജസ്ഥാൻ സ്വദേശിയായ സോനു ജാദവിനോട് ഫോൺ ചെയ്യാനായി മൊബൈൽ ആവശ്യപ്പെടുകയായിരുന്നു. സോനു ജാദവ് ഫോൺ നൽകി. ഫോൺ ചെയ്യുകയാണെന്ന വ്യാജേന ബൈക്കിൽ ഇരുന്ന പ്രതി പെട്ടെന്ന് ബൈക്കോടിച്ച് പോകുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കൂർ പി.സി പാലത്ത് വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് പ്രതി പിടിയിലായത്. ഫോൺ ഇയാൾ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ വിറ്റിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.