കക്കി ആനത്തോട്​ ഡാം തുറന്നു; ജാഗ്രത പാലിക്കണം

പത്തനംതിട്ട: ശബരിഗിരി ജല ​ൈവദ്യുത പദ്ധതിയിലെ ഏറ്റവും വലിയ അണ​െക്കട്ടായ കക്കി ശനിയാഴ്​ച രാവിലെ തുറന്നു. രണ്ടും മുന്നും ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ്​ തുറന്നത്​. സെക്കൻഡിൽ 1819 ക്യുബിക്​ അടി വെള്ളമാണ്​ ഒഴുക്കിവിടുന്നത്​.

വെള്ളം ഉച്ചയോടെ ശബരിമല പമ്പയിലെത്തും. വൈകീ​ട്ടോടെ ജനവാസ കേന്ദ്രങ്ങളിലേക്കും എത്തും. പമ്പയാറ്റിൽ ഇതുമൂലം നേരിയ തോതിൽ ജലനിരപ്പ്​ ഉയരും.

വെള്ളിയാഴ്​ച രാത്രി മഴ ശക്​തമായതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്​ കൂടിയതാണ്​ തുറക്കാൻ കാരണം. വ്യാഴാഴ്​ച അണ​െക്കട്ടിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. ഈ മാസം രണ്ടാം തവണയാണ്​ അണക്കെട്ട്​ തുറക്കുന്നത്​. സംസ്​ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണ​െക്കട്ടാണ്​ കക്കി.

Tags:    
News Summary - Kaki dam opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.