ശബരിമല: ​ൈഹകോടതി നിരീക്ഷണ സമിതിക്ക്​ ഒഴിഞ്ഞ്​ മാറാനാവില്ലെന്ന്​ കടകംപള്ളി

തിരുവനന്തപുരം: ശബരിമല പ്രശ്​നങ്ങളിൽ നിന്ന്​ നിരീക്ഷണ സമിതിക്ക്​ ഒഴിഞ്ഞ്​ മാറാനാവില്ലെന്ന്​ കടകംപള്ളി സുരേ ന്ദ്രൻ. പ്രശ്​നങ്ങൾ പഠിച്ച്​ സർക്കാറിന്​ നിർദേശം നൽകാൻ നിരീക്ഷണ സമതിക്ക്​ ഉത്തരവാദിത്തമുണ്ട്​. എല്ലാ പ്രശ്​നങ്ങളും സർക്കാറി​​​െൻറ തലയിൽ വെച്ച്​ കെട്ടാനാവില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മനിതി പ്രവർത്തകർ യഥാർഥ ഭക്​തരാണോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കി.

നേരത്തെ മനിതി പ്രവർത്തകർ പമ്പയിലെത്തിയപ്പോൾ ഇവരെ സന്നിധാനത്തേക്ക്​ കടത്തി വിടണോയെന്ന കാര്യത്തിൽ ഹൈകോടതി നിരീക്ഷണ സമിതിയോട്​ സർക്കാർ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്​ ദേവസ്വം ബോർഡും പൊലീസുമാണെന്ന നിലപാടിലായിരുന്നു ഹൈകോടതി നിരീക്ഷണ സമിതി.

Tags:    
News Summary - Kadkam palli surendran on sabarimala women entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.