Posted On
date_range Updated On
date_range കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിതാേന്വഷണത്തിന് വിജിലൻസ് ഉത്തരവ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനക്ക് വിജിലൻസ് കോടതിയുടെ ഉത്തരവ്. വിജിലൻസ് അന്വേഷണം നേരിടുന്നയാെള അനർട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിൻമേലാണ് നടപടി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് പരിശോധനക്ക് ഉത്തരവിട്ടത്.
സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ആർ. ഹരികുമാറിനെ മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രിയുടെ താത്പര്യപ്രകാരം അനർട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് പരാതി. കോവളം എം.എൽ.എ എം. വിൻസൻറാണ് പരാതി നൽകിയത്. മുപ്പത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് വിജിലൻസ് നിർേദ്ദശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.